കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും 458 പോയിന്റുകളുമായി കണ്ണൂർ മുന്നിൽ. തൊട്ടുപിറെക 453 പോയിന്റുമായി കോഴിക്കോടുമുണ്ട്. ആദ്യ ദിനവും കണ്ണൂരായിരുന്നു മുന്നിൽ.
കഴിഞ്ഞ തവണത്തെ ജേതാക്കളായ പാലക്കാട് 448 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. 439 പോയിന്റ് നേടിയ തൃശൂരും 427 പോയിന്റുകളുമായി മലപ്പുറവുമാണ് പിന്നാലെയുള്ളത്. ആദ്യ ദിവസത്തെ ചില കല്ലുകടി ഒഴിച്ചാൽ കലോത്സവം പൊതുവെ പ്രശ്നരഹിതമായിരുന്നു.
രണ്ടാം ദിനവും രാവിലെ സദസിൽ ആസ്വാദകരുടെ കുറവ് അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ സദസുകൾ നിറഞ്ഞു കവിയാൻ തുടങ്ങി. ഒപ്പന നടക്കുന്ന ഒന്നാം വേദിയിൽ പൊരിവെയിലത്തും ആളുകൾ മത്സരങ്ങൾ ആസ്വദിച്ചു. സദസുകളിൽ തമ്പടിച്ചിരിക്കാതെ നഗരത്തിൽ കറങ്ങുകയാണ് ആളുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക