ന്യൂഡൽഹി: ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നു, ഇതിന്റെ സഹായത്തോടെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ പോലും ഉപയോക്താക്കൾക്ക് ചാറ്റ് ചെയ്യാൻ കഴിയും.
ട്വീറ്റിലൂടെയാണ് കമ്പനി ഈ ഫീച്ചറിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. സ്വതന്ത്രവും സ്വകാര്യവുമായ ആശയവിനിമയം നടത്താനുള്ള ഉപയോക്താക്കളുടെ അവകാശത്തിനായി പോരാടുന്നത് തുടരുമെന്ന് കമ്പനി ട്വീറ്റിൽ കുറിച്ചു.
ഇതിനായി ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യുമ്പോൾ പ്രോക്സി സെർവറുകളുമായി ബന്ധിപ്പിക്കുന്ന ഒരു ഫീച്ചർ വാട്ട്സ്ആപ്പ് പുറത്തിറക്കി. ഇതിലൂടെ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാൻ സാധിക്കും. കൂടാതെ പ്രോക്സി സെർവറിൽ നിന്ന് അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യും.
അതേസമയം, ഇറാനിലെ മനുഷ്യാവകാശ ചൂഷണം സംബന്ധിച്ച് ആഗോള സമൂഹത്തോട് മുന്നോട്ട് വരാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ ജനങ്ങളെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് വാട്സ്ആപ്പ് ആഗോള സമൂഹത്തോട് അഭ്യർത്ഥിച്ചു. ഇറാനിലെ ജനങ്ങൾക്ക് തടസ്സങ്ങളില്ലാതെ ബന്ധം നിലനിർത്താൻ വാട്സ്ആപ്പ് ഇതിനായി പ്രോക്സി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക