കളറിംഗ് ചെയ്ത് കുറച്ച് ദിവസത്തേക്ക് മുടി കഴുകാന്‍ പാടില്ല. നിറം മങ്ങാതിരിക്കാന്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രം കഴുകാന്‍ ശ്രമിക്കുക.
വീര്യം കുറഞ്ഞ ഉത്പന്നങ്ങള്‍ ഉപയോഗിക്കുകന്നതാണ് എപ്പോഴും നല്ലത്. എത്രമാത്രം കുറച്ച് ഉത്പങ്ങള്‍ ഉപയോഗിക്കുന്നോ അത്രമാണ് മുടിക്ക് ആരോഗ്യവും നിലനില്ക്കും.
കളറിംഗ് മുടിയെ വരണ്ടതും പരുക്കന്‍ ആക്കി മാറ്റുകയും ചെയ്യും. അതിനാല്‍ ആഴത്തിലുള്ള കണ്ടീഷനിംഗ് അതിനെ പോഷിപ്പിക്കാനും മൃദുവാക്കാനും സഹായിക്കും. വരണ്ടതും കേടായതുമായ മുടിയെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഡീപ് കണ്ടീഷനിംഗ്.
മുടിയുടെ ഏത് ഭാഗത്താണ് കളറിംഗ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കണം. വേരുകളില്‍ മാത്രമാണ് ചെയ്യേണ്ടതെങ്കിലും അവിടെ മാത്രം ശ്രദ്ധ നല്‍കുക. അനാവശ്യമായി മുടിയില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക