ദിവസവുമുള്ള നടത്തം ആരോഗ്യത്തിന് നല്ലതാണെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിൽ ഏറ്റവും ഉത്തമം രാവിലെയുള്ള നടത്തമാണ്. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതുവഴി ലഭിക്കുന്നത്.
സന്ധി വേദന കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് നടക്കാൻ പോകുന്നത്. ആഴ്ചയിൽ 5 ദിവസം നടക്കുന്നത് വാതം അഥവാ ആർത്രൈറ്റിസ് വേദന ഒഴിവാക്കാനും ഊർജ്ജം നൽകാനും സഹായിക്കുന്നു.
നമ്മുടെ തെറ്റായ ഭക്ഷണ ശീലങ്ങൾ കാരണം, പലർക്കും കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് പ്രശ്നമാണ്. ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദയത്തിന് പ്രശ്നമുണ്ടാക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാൻ കൊളസ്ട്രോളിന്റെ അളവ് കൂടുതലോ കുറവോ ആയിരിക്കരുത്, സന്തുലിതമായി നിൽക്കണം. ദിവസവും നടക്കുന്നത് കൊളസ്ട്രോൾ നില നിയന്ത്രിക്കാൻ സഹായിക്കും.
നിങ്ങൾ ഒരു ഹൃദ്രോഗിയാണെങ്കിൽ അല്ലെങ്കിൽ ഹൃദയസംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, നടത്തം നിങ്ങൾക്ക് ഒരു നല്ല വ്യായാമ മാർഗ്ഗം ആയിരിക്കും. ദിവസവും രാവിലെ നടക്കുന്നത് പക്ഷാഘാതം അഥവാ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു, ഹൃദയത്തിനും ഇത് നല്ലതാണ്. പ്രഭാത നടത്തം നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
രാവിലെ 30 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് പേശികളിലെ കോശങ്ങളെ കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കാനും വയറിലെ കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക