വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമായി നടക്കും. കർമരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. പുതിയ പ്രണയ ബന്ധങ്ങൾ നാമ്പെടുക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
സൗന്ദര്യത്തിനും ആരോഗ്യരക്ഷയിലും കൂടുതൽ ശ്രദ്ധ ചെലുത്തും. ആഗ്രഹിച്ച വിദേശയാത്ര നടക്കും. എതിരാളികളെ പരാജയപ്പെടുത്താൻ കഴിയും. ബന്ധുക്കളുമായി ഒത്തുകൂടാൻ സാധിക്കും. മേടം മുതല് മീനം വരെ
Aries
ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമായി നടക്കും. കർമരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. പുതിയ പ്രണയ ബന്ധങ്ങൾ നാമ്പെടുക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കും. സാമ്പത്തികനില മെച്ചപ്പെടും. പുതിയ വാഹനം വാങ്ങും. വിദേശത്ത് കഴിയുന്നവർക്ക് സ്വന്തം നാട്ടിൽ എത്തിച്ചേരാൻ കഴിയും.
Taurus
ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ പൊതുജനങ്ങളുടെ ആദരവിന് പാത്രമാകും. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പൂർവികസ്വത്ത് കൈവശം വന്നുചേരും. അവിവാഹിതരുടെ വിവാഹം തീരുമാനമാകും. പഠനത്തിൽ അലസത പ്രകടിപ്പിക്കും. വീടുവിട്ട് കഴിയേണ്ടതായി വരാം. ആഭരണങ്ങൾക്കായി പണം ചെലവഴിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും. മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിക്കും. സന്താനഭാഗ്യം ഉണ്ടാകും. പങ്കാളികൾ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടാകാം.
Gemini
ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ കുടുംബജീവിതം സന്തോഷകരമായി നില നിൽക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. എതിരാളികളെ നിലയ്ക്ക് നിർത്താൻ സാധിക്കും. കടം കൊടുത്ത പണം മടക്കി കിട്ടും. പുതിയ വാഹനം വാങ്ങാൻ കഴിയും. സുഹൃത്തിനെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. പുതിയ വീട്ടിലേക്ക് താമസം മാറും. ഭൂമി വാങ്ങാൻ അനുകൂലമായ കാലമാണ്.
Cancer
ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ ഇഷ്ടപ്പെട്ട വിവാഹം ഗുരുജനങ്ങളുടെ ആശിർവാദത്തോടെ നടത്തും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നില മെച്ചപ്പെടും. ജോലിയിൽ കൂടുതൽ ശുഷ്കാന്തി കാണിക്കും. എഴുത്തുകാർക്ക് അനുകൂലമായ കാലമാണ്.
കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഭൂമിയിൽ നിന്നുള്ള വരുമാനം വർധിക്കും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ടു മാത്രം നടക്കും. ആരോഗ്യം തൃപ്തികരമാണ്. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.
Leo
ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്റ്റ് 23 വരെയുള്ളവർ ഉപരിപഠനത്തിനു അവസരം ലഭിക്കും. മനസ്സിന് ഉന്മേഷം തോന്നുന്ന വാർത്ത കേൾക്കും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. അനാവശ്യമായ പിടിവാശികൾ ഒഴിവാക്കുക.
എതിരാളികളെ വശത്താക്കാൻ കഴിയും. ജോലിയിൽ ഉയർച്ചയും വരുമാന വർധനവും പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കുക. സ്പോർട്സ് രംഗത്ത് ശോഭിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.
Virgo
ജന്മദിനം ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെയുള്ളവർ പല കാര്യങ്ങളിലും തടസ്സം ഉണ്ടാകും. സാമ്പത്തിക ഞെരുക്കത്തിനും ഇടയുണ്ട്. ഒറ്റയ്ക്കുള്ള രാത്രികാല യാത്രകൾ ഒഴിവാക്കുക. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാർഥികൾ പഠനത്തിൽ അലസരായി മാറും. കാർഷിക താൽപര്യം വർധിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും. കാർഷിക മേഖലയിൽ ശോഭിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.
Libra
ജന്മദിനം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെയുള്ളവർ ഔദ്യോഗിക യാത്രകൾ ഗുണകരമാകും. ഉദര രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വസ്ത്രങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. സഹോദരസഹായം ലഭിക്കും. വളർത്തു മൃഗങ്ങളെ വാങ്ങും. അലട്ടിക്കൊണ്ടിരുന്ന ദുരിതങ്ങൾ അവസാനിക്കും.
തൊഴിൽരംഗത്ത് സമാധാനം നില നിൽക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. മക്കളോടൊപ്പം ഒന്നിച്ചു കഴിയാൻ സാധിക്കും. ആരോഗ്യം മെച്ചപ്പെടും.
Scorpio
ജന്മദിനം ഒക്ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. മറ്റുള്ളവരുടെ ആദരവ് പിടിച്ചു പറ്റും. കടം കൊടുത്ത പണം തിരിച്ച് കിട്ടും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. പേരും പെരുമയും വർധിക്കും. വീട് പുതുക്കി പണിയും. ആരോഗ്യം തൃപ്തികരമാണ്. പരീക്ഷയിൽ ഉന്നത വിജയം നേടും. ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകാം. പുതിയ സംരംഭങ്ങൾ ആരംഭിക്കും. തീർഥയാത്ര നടത്തും. ആരോഗ്യം തൃപ്തികരമായി തുടരും.
Sagittarius
ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ പ്രവർത്തന മികവിനുള്ള അംഗീകാരം ലഭിക്കും. കുടുംബത്തിൽ സുഖവും സമാധാനവും ഉണ്ടാകും. സാമൂഹിക രംഗത്ത് പ്രശസ്തി ആർജിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും.
ആരോഗ്യം മെച്ചപ്പെടും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. യാത്രകൾ ഗുണകരമാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. സുഹൃത്തിൽ നിന്നും ഒരു സമ്മാനം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
Capricorn
ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ പ്രതീക്ഷിക്കാം. വീട് മാറി താമസിക്കേണ്ടി വരാം. മുൻപ് കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അനുവദിച്ച് കിട്ടും. ഉല്ലാസയാത്രയിൽ പങ്ക്ചേരും.
വീട് പുതുക്കി പണിയും. ബിസിനസ്സിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ പരിഹാരമാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം തൃപ്തികരമാണ്. ബന്ധുക്കളെ സന്ദർശിക്കും.
Aquarius
ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ ഗൃഹോപകരണങ്ങൾ വാങ്ങാനായി ധാരാളം പണം ചെലവഴിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ആരോഗ്യം തൃപ്തികരമാകും. പുതിയ ബിസിനസ് ആരംഭിക്കും.
ഉന്നത വ്യക്തികളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. വളരെ കാലമായി ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.
Pisces
ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ സുഹൃത്തുക്കളൂടെ സഹായസഹകരണങ്ങൾ ഉണ്ടാകും. സാമ്പത്തിക നില തൃപ്തികരമാണ്. പൂർവികസ്വത്ത് കൈവശം വന്നുചേരും. സർക്കാരിൽ നിന്നും ചില സഹായങ്ങൾ പ്രതീക്ഷിക്കാം. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. വരുമാനം മെച്ചപ്പെടും.
സൗന്ദര്യത്തിനും ആരോഗ്യരക്ഷയിലും കൂടുതൽ ശ്രദ്ധ ചെലുത്തും. ആഗ്രഹിച്ച വിദേശയാത്ര നടക്കും. എതിരാളികളെ പരാജയപ്പെടുത്താൻ കഴിയും. ബന്ധുക്കളുമായി ഒത്തുകൂടാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക