സലാല: സലാലയില്‍ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍നിന്ന് വീണ് കോട്ടയം സ്വദേശി മരിച്ചു. ഔഖത്ത് സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലിന് സമീപം താമസിച്ചിരുന്ന ഇരവിചിറയിലെ പാറപുറത്ത് സിജോ വര്‍ഗ്ഗീസ് (39) ആണ് മരിച്ചത്.
കുട്ടികളുടെ മുടിവെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. താഴെ വീണ സോപ്പ് ഫ്ലാറ്റിന്റെ മുകളിലേക്ക് എറിഞ്ഞ് കൊടുക്കുന്നതിനിടെ പിടിക്കാന്‍ ശ്രമിക്കവേ താഴേക്ക് വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക