കോട്ടയം: പാലായ്ക്കടുത്ത് മാനത്തൂരിൽ ശബരിമല തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ സ്വദേശികളായ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.
ബസ് റോഡിന് സമീപത്തെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചുവീണവർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഒരു മണിയോടെയായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക