ബീസ്വാക്സ് നന്നായി ചൂടാക്കി എടുക്കണം. ഇതിലേയ്ക്ക് കോകോ ബട്ടർ ചേർത്ത് നന്നായി ഉരുക്കി എടുക്കണം. ഇവ നന്നായി ഉരുകി കഴിയുമ്പോൾ രണ്ട് തുള്ളി വെളിച്ചെണ്ണ ചേർക്കാവുന്നതാണ്. അതിനുശേഷം തീ അണച്ച് കോകോ എസ്സൻഷൽ ഓയിൽ ചേർക്കാം. അതിനുശേഷം ഇത് തണുക്കാൻ വെച്ച് ഉപയോഗിക്കാവുന്നതാണ്.
റോസ് ലിപ്ബാം തയ്യാറാക്കുന്നതിനായി ഷിയ ബട്ടർ, ബീസ് വാക്സ് അതുപോലെ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. ഇവ നന്നായി ഉരുകുന്നതുവരെ ചെയ്യണം. അതിനുശേഷം ഇത് ഒരു ചെറിയ പാത്രത്തിലേയ്ക്ക് മാറ്റുക. ഇതിലേയ്ക്ക് കുറച്ച് റോസ് വാട്ടർ എസ്സൻഷൽ ഒഴിക്കാവുന്നതാണ്. അതിനുശേഷം ഇത് നന്നായി തണുക്കാൻ അനുവദിക്കുക. അതിനുശേഷം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
ചുണ്ടുകളെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്തുന്നതിനും നല്ല നിറം ലഭിക്കുന്നതിനും ഷിയ ബട്ടർ ലിപ്ബാം സഹായിക്കുന്നുണ്ട്. ഇത് തയ്യാറാക്കി എടുക്കുന്നതിനായി ഒരു പാത്രത്തിൽ ഷിയ ബട്ടറും അതുപോലെ, ബീസ് വാക്സ്, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി ഉരുകുന്നത് വരെ ചൂടാക്കാം. ഇത് ഉരുകി വരുമ്പോൾ ഇതിലേയ്ക്ക് തേൻ ചേർക്കുക. ഇവ നന്നായി തണുത്തതിന് ശേഷം ഒരു ചെറിയ പാത്രത്തിലാക്കി ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക