കറാച്ചി: ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ സമകാലീന ക്രിക്കറ്റിലെ യൂണിവേഴ്സ് ബോസ് എന്ന് വിശേഷിപ്പിച്ച് മുന്‍ പാക് താരം ഡാനിഷ് കനേരിയ.
പുതിയ യൂണിവേഴ്സ് ബോസാണ് സൂര്യകുമാര്‍. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണയാള്‍. എ ബി ഡിവില്ലിയേഴ്സും ക്രിസ് ഗെയ്ലുമെല്ലാം അയാളുടെ നിഴല്‍ മാത്രമാണ്.
ശ്രീലങ്കക്കെതിരെ അയാള്‍ നടത്തിയ പ്രകടനം മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവില്ല. നിങ്ങള്‍ക്ക് ഡിവില്ലിയേഴ്സിനെയും ക്രിസ് ഗെയ്ലിനെയും കുറിച്ചെല്ലാം പറയാം.
പക്ഷെ അയാളുടെ പ്രകടനത്തിന് മുന്നില്‍ ഇവര്‍ ഒന്നുമല്ലെന്ന് തോന്നും. ടി20 ക്രിക്കറ്റിനെ തന്നെ സൂര്യകുമാര്‍ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിക്കഴിഞ്ഞുവെന്നും കനേരിയ പറഞ്ഞു.
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് 51 പന്തില്‍ പുറത്താകാതെ 112 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്പിയായിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യയെ വാനോളം വാഴ്ത്തി കനേരിയ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക