സാര്‍സ് കോവ് 2 പുരുഷന്മാരിലെ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാമെന്ന് എയിംസ് പഠനം.
30 പുരുഷന്മാരിൽ നടത്തിയ പഠനമനുസരിച്ച് സാര്‍സ് കോവ് 2 വൈറസ് അണുബാധ ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
വൃഷണ കോശങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആൻജിയോടെൻസിൻ കൺവെർട്ടിംഗ് എൻസൈം-2 റിസപ്റ്റർ (ACE2) വഴി കൊവിഡ് 19 മൾട്ടിഓർഗൻ നാശത്തിന് കാരണമാകുമെന്ന് AIIMS പട്നയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു.
ബീജത്തിന്റെ രൂപീകരണത്തിലും പ്രത്യുൽപാദന സാധ്യതയിലും കൊറോണ വൈറസിന്റെ സ്വാധീനത്തെ കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് ലഭ്യമായത്.
പുരുഷന്മാരുടെ ബീജത്തിൽ കോവിഡിന്റെ സാന്നിധ്യമാണ് പരിശോധിച്ചതെന്ന് ക്യൂറസ് ജേണൽ ഓഫ് മെഡിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക