തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായി യുഡിഎഫ് ആരെയും ഉയർത്തിക്കാട്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല. എംഎൽഎമാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കട്ടെ എന്നായിരുന്നു നിലപാട്.
കോൺഗ്രസ് മതേതര നിലപാടാണ് എല്ലാക്കാലത്തും ഉയർത്തിപിടിക്കുന്നത്. കഴിഞ്ഞ 45 വർഷമായി വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും മതേതര നിലപാട് ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
എന്നും മതേതര നിലപാടിന്റെ ഭാഗമായിരിക്കും. അതിൽനിന്നും പിന്നോട്ടു പോകില്ല. സമുദായ നേതാക്കൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെക്കുറിച്ച് അവരോട് ചോദിക്കണം. താൻ എന്നും കോൺഗ്രസുകാരനാണ്.
തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയതു കൊണ്ടാണ് തിരഞ്ഞെടുപ്പിൽ തോറ്റതെന്ന വാദത്തിൽ അർഥമില്ലെന്നും എൻഎസ്എസ് നേതൃത്വത്തിന്റെ വിമർശനത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക