ലൈംഗികതയോട് താത്പര്യം കുറഞ്ഞ ജാപ്പനീസ് പുരുഷൻമാർക്ക് ആയുസ് കുറഞ്ഞേക്കാമെന്ന് രാജ്യത്തെ ഗവേഷകർ.
ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും ഗവേഷകർ പറയുന്നു. ജപ്പാനിലെ 20,969 ആളുകളിലാണ് (8,558 പുരുഷന്മാരും 12,411 സ്ത്രീകളും) പഠനം നടത്തിയത്.
യമഗത സർവകലാശാലയിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്. ഗവേഷണത്തിന്റെ ആരംഭത്തിൽ ഒരു ചോദ്യാവലി നൽകിയിരുന്നു. വർഷങ്ങൾക്കുശേഷം ഒരു തുടർ സർവേ നടത്തുകയും ചെയ്തു. ഇതിനിടെ, ഗവേഷണത്തിനായി തിരഞ്ഞെടുത്ത 20,969 ആളുകളിൽ 503 പേർ മരിച്ചിരുന്നു.
ലൈംഗികതയോട് താൽപ്പര്യക്കുറവ് ഉള്ള പുരുഷന്മാരിൽ കാൻസർ മരണനിരക്കും മറ്റ് രോഗങ്ങൾ മൂലമുള്ള മരണനിരക്കും കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി.
ലൈംഗിക പ്രവർത്തികളും ലൈംഗിക സംതൃപ്തിയും പ്രായമായവരുടെ മാനസിക ആരോഗ്യവുമായും ശാരീരിക ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നതായും പഠനം കണ്ടെത്തി. മനുഷ്യരുടെ ലൈംഗിക താത്പര്യവും ആയുസും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഇതുവരെ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഇത്തരത്തിലുള്ള ആദ്യത്തെ പഠനമാണ് ഇതെന്നും യമഗത സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക