നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ചേരുവകയാണ് എണ്ണ(oil). എണ്ണ നമ്മൾ മിക്ക ഭക്ഷണത്തിലും ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ പതിവായി ഉപയോഗിക്കുന്നതിന് ഏത് പാചക എണ്ണയാണ്ഉ പയോഗിക്കേണ്ടതെന്ന കാര്യത്തിൽ പലർക്കും പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.
എണ്ണ ഉപയോഗിക്കുമ്പോൾ കലോറിയും കൊഴുപ്പും തുടങ്ങി പല പ്രശ്നങ്ങളും നാം ശ്രദ്ധിക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർ വെളിചെണ്ണയോ ഒലീവ് ഓയിലോ ഏതാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
ഒലീവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളിൽ കൂടുതലാണ്. അതേസമയം വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പുകളിൽ കൂടുതലാണ്. ഇവ രണ്ടും ഉപയോഗിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്. നിങ്ങൾ ഉപയോഗിക്കുന്ന അളവിലാണ് പ്രധാന കാര്യം
ഒലീവ് ഓയിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ഫാറ്റി ആസിഡുകൾ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമാക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരത നിലനിർത്തുന്നതിനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
നിങ്ങളുടെ ശീലങ്ങൾ നന്നായി ക്രമീകരിക്കുകയും നിങ്ങൾക്ക് നിലനിർത്താൻ കഴിയുന്ന ലളിതമായ ജീവിതശൈലിയിലേക്ക് മാറുകയും ചെയ്യുക എന്നതാണ് നാം പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക