ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രം ‘മാളികപ്പുറ’ത്തിലെ മെലഡി ഗാനം റിലീസ് ചെയ്തു. വിനീത് ശ്രീനിവാസൻ ആലപിച്ച ‘ഒന്നാം പടി മേലേ…’എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്. ദൈര്‍ഘ്യം കുറവാണെങ്കിലും തിയറ്ററുകളില്‍ പ്രേക്ഷക ഹൃദയം തൊട്ട ഗാനം കൂടിയായിരുന്നു ഇത്.
ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശിശങ്കര്‍ ആണ്. മൂന്നാം വാരത്തിലേക്ക്മൂന്നാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഇതുവരെ 25 കോടി നേടിയെന്ന് ചിത്രം നിര്‍മ്മിച്ച ബാനറുകളില്‍ ഒന്നായ കാവ്യ ഫിലിം കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക