ദിവസവും 30 മിനിറ്റ് നേരം നടത്തം പതിവാക്കിയെങ്കില്‍ പതിയെ അത് ജോഗ്ഗിംഗ് ആക്കി മാറ്റാന്‍ ശ്രമിക്കണം. ശരീരത്തിന് കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ് ഈ വര്‍ക്ക് ഔട്ട്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിസറല്‍ ഫാറ്റിനെ പൂര്‍ണമായി പുറംന്തള്ളാന്‍ ഇത് സഹായിക്കും. കുടവയര്‍ കുറയ്ക്കാനും ജോഗിംഗ് മികച്ച വഴിയാണ്.
ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പേശികള്‍ക്ക് ബലം നല്‍കാനും നീന്തല്‍ സഹായിക്കും. കൂടാതെ മറ്റ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശരീര വേദന അനുഭവപ്പെടുന്നവര്‍ക്ക് അനായാസമായി ചെയ്യാവുന്ന വ്യായാമ രീതിയാണ് സ്വിമ്മിംഗ്. ഇത് ശരീര വേദനയ്ക്ക് കാരണമാകില്ല.
ഒന്ന് മനസ് വെച്ചാല്‍ ആര്‍ക്കും പതിവായി ചെയ്യാവുന്ന ഒന്നാണ് നടത്തം. ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ടെന്നതാണ് പ്രധാന ആകര്‍ഷണം. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുക, ബോണ്‍ മാസ് കുറയുന്നത് തടയുക, അമിതവണ്ണം ഇല്ലാതാക്കുക, പേശികളെ ബലപ്പെടുത്തുക, ഉറക്കം മെച്ചപ്പെടുത്തുക, സന്ധികളുടെ പ്രവര്‍ത്തനം സുഗമമാക്കുക, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, മസ്തിഷ്ക ആരോഗ്യം സംരക്ഷിക്കുക, ഓര്‍മശക്തി നിലനിര്‍ത്തുക തുടങ്ങി ധാരാളം ഗുണങ്ങള്‍ നല്കാന് പതിവായ നടത്തത്തിന് സാധിക്കും.
കുടവയര്‍ കുറയ്ക്കാനും അബ്ഡോമിനല്‍ മസിലുകള്‍ ശക്തിപ്പെടുത്താനും സഹായിക്കുന്നതാണ് ക്രഞ്ചസ്. ലിവിംഗ് റൂമിലോ ഹാളിലോ ഒരു ചെറിയ സ്ഥലവും ഒരു മാറ്റും മാത്രമാണ് ഇതിനാവശ്യം. പതിവായി 30 മിനിറ്റ് നേരം ക്രഞ്ചസ് ചെയ്യുകയാണെങ്കില്‍ സ്ത്രീകളുടെ പെല്‍വിസ്, ലോവര്‍ ബാക്ക്, ഹിപ് എന്നിവിടങ്ങളിലെ മസിലുകള്‍ ശക്തിപ്പെടുത്താന്‍ ഇത് വളരെയധികം പ്രയോജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക