പൂനെ: തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റെയിൽവേ കണ്ട്രോള് റൂമിലേക്ക് വ്യാജ ഫോണ് സന്ദേശം. പൂനെ റെയിൽവേ സ്റ്റേഷന് കണ്ട്രോള് റൂമിലേക്കാണ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കോൾ എത്തിയത്.
ഇതിനെ തുടർന്ന് സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. പിന്നീട് സന്ദേശം വ്യാജമായിരുന്നു എന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കോൾ ലഭിച്ചത്.
ട്രെയിനിൽ വെച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി തർക്കിച്ചതിനെ തുടർന്ന് രോഷാകുലനായ ആളാണ് ഇത്തരത്തിൽ കൺട്രോൾ റൂമിലേക്ക് വ്യാജ അറിയിപ്പ് നൽകിയത്.
ഇയാളെ പിന്നീട് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക