പാലക്കാട്; ധോണിയില്‍ വീണ്ടും പി ടി 7 എന്നറിയപ്പെടുന്ന കാട്ടാന ഇറങ്ങി. പുലര്‍ച്ചെ 5.30 ന് ലീഡ് കോളേജിന് സമീപത്താണ് ആന ഇറങ്ങിയത്. കഴിഞ്ഞ ദിവസവും ആന ഇറങ്ങിയെങ്കിലും ഒരു കൊമ്പനും ഒരു പിടിയാനയും ഒപ്പം ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് ഒറ്റയ്ക്കായിരുന്നു പിടി എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ആനയെ കാടുകയറ്റിയിട്ടുണ്ട്. എന്നിരുന്നാലും വലിയ ആശങ്കയിലാണ് ധോണിയിലെ ജനങ്ങള്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക