2 കപ്പ് അരിഞ്ഞ ചീര
1 എണ്ണം നന്നായി അരിഞ്ഞ ഉള്ളി
1/4 കപ്പ് പീനട്ട് പൗഡർ
1 ടീസ്പൂൺ പഞ്ചസാര
ആവശ്യത്തിന് ഉപ്പ്
2 ടീസ്പൂൺ നാരങ്ങാനീര്
ആവശ്യത്തിന് തൈര്
ആവശ്യത്തിന് ചാറ്റ് മസാല
ആവശ്യത്തിന് ചുവന്ന മുളക്
ആവശ്യത്തിന് കടുക്
ആവശ്യത്തിന് മഞ്ഞൾ
1/4 ടീസ്പൂൺ മുളകുപൊടി
1/2 ടീസ്പൂൺ ജീരകം
ആവശ്യത്തിന് പെരുങ്കായം
ചീര ചെറുതായി അരിഞ്ഞതും സവാള അരിഞ്ഞതും ഒരു ബൗളിൽ എടുക്കുക. ഇതിലേയ്ക്ക് പഞ്ചസാര, ഉപ്പ്, നിലക്കടല പൊടിച്ചത് എന്നിവ ചേർക്കുക. എല്ലാം നന്നായി ചേർത്ത് ഇളക്കിയ ശേഷം ഇതിലേയ്ക്ക് മുളക് പൊടി, നാരങ്ങാ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കണം.
ഇനി ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് അല്പം എണ്ണ ചേർത്ത്, കടുക്, ജീരകം, കായം, മഞ്ഞൾ, തൈര് മുളക് എന്നിവ ചേർത്ത് വഴറ്റുക. ഇത് തയ്യാറാക്കിയ ചീരക്കൂട്ടിലേയ്ക്ക് ചേർത്ത് എല്ലാം നന്നായി ഇളക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക