മൂന്നാറിന്റെ സൗന്ദര്യത്തിൽ അതിനേക്കാളേറെ സൗന്ദര്യവുമായി സ്വാസിക. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മൂന്നാറിലെ സ്ട്രോബറി തോട്ടത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുന്നത്.
വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ‘ജേഴ്സി’യുടെ സംവിധായകനൊപ്പമെന്ന് റിപ്പോർട്ട്
റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് മിനിസ്ക്രീൻ ആരാധകരുടെ സീതയായി പ്രിയങ്കരിയായി മാറിയ സ്വാസിക നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ചതുരം എന്ന ചിത്രത്തിലൂടെ ശക്തമായ സ്വാസികയുടെ വേഷവും നമ്മൾ കണ്ടു.
ഹെൽത്തി ചീര സാലഡ് തയ്യാറാക്കാം
വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. അഭിനയ രംഗത്തെത്തി പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം സ്വാസികയെ തേടിയെത്തിയ അംഗീകാരമായിരുന്നു അത്. പിന്നീടാണ് ശക്തമായ കഥാപാത്രങ്ങൾ സ്വാസികയെ തേടി എത്തുവാൻ തുടങ്ങിയത്.
പകൽ ചുമട്ട് തൊഴിലാളി, രാത്രിയിൽ അധ്യാപകൻ; പ്രചോദനമായി നാഗേഷുവിന്റെ ജീവിതം
സാരി ഉടുത്ത് ബ്ലാക്ക് മെറ്റൽ ആഭരണങ്ങൾ ധരിച്ച് അതീവ സുന്ദരിയായാണ് പുതിയ ഫോട്ടോഷൂട്ടിൽ താരമെത്തുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക