തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെ യുവാവ് മർദ്ദനമേറ്റു മരിച്ചു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നു.
മദ്യപാനത്തിനിടെ സുഹൃത്തുക്കൾ സാജുവിന്റെ മൊബൈൽ ബലമായി പിടിച്ചു വാങ്ങി. മൊബൈൽ തിരികെ വാങ്ങാനെത്തിയ സാജുവും രണ്ടു സുഹൃത്തുക്കളുമായി തർക്കമായി.
തർക്കത്തിനിടെ സുഹൃത്തുക്കൾ കല്ലും തടി കഷണങ്ങളും ഉപയോഗിച്ച് സാജുവിനെ ക്രൂരമായി മർദിച്ചു. കൊടും മർദനത്തിൽ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. കട്ടേല ഹോളിട്രിനിറ്റി സ്കൂളിന് സമീപത്താണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക