ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വീണ്ടും തോൽവി. ഇന്നലത്തെ മത്സരത്തിൽ സ്റ്റേഡ് റെന്നസിനോടാണ് പിഎസ്ജി പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റെന്നസിന്റെ ജയം.
റെന്നസിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ആതിഥേയരുടെ വിജയം. 65-ാം മിനിറ്റിൽ മാലിയുടെ ഹമറി ട്രായോറെയാണ് റെന്നസിന്റെ വിജയഗോൾ നേടിയത്. ലയണൽ മെസ്സി, നെയ്മർ എന്നിവരെല്ലാം സ്റ്റാർട്ടിംഗ് ഇലവനിൽ വന്നിട്ടും പിഎസ്ജിക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് മാത്രമേ തൊടുക്കാനായുളളു. ലീഗ് സീസണിൽ പിഎസ്ജിയുടെ രണ്ടാം തോൽവിയാണിത്.
അതേസമയം, ഇറ്റലിയിലെ സെരി എയിലെ ആവേശകരമായ പോരാട്ടത്തിൽ എഎസ് റോമ ഫിയോറന്റീനയെ പരാജയപ്പെടുത്തി. റോമയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയർ രണ്ട് ഗോളുകൾക്ക് വിജയിച്ചു. അർജന്റീനയുടെ പൗലോ ഡിബാലയാണ് റോമയ്ക്കായി രണ്ട് ഗോളുകളും നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക