കാലിഫോര്‍ണിയ: മൈക്രോസോഫ്റ്റും മെറ്റയും യുഎസിലെ സിയാറ്റിലിലും, വാഷിംഗ്ടണിലെ ബെല്ലെവിലുമുള്ള ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയുന്നു. സിയാറ്റിലിലെ ആറു നിലകളുള്ള ഓഫീസ് കെട്ടിടവും, ബെല്ലെവുവിലെ 11 നിലകളുള്ള ബ്ലോക്കും ലീസിന് നല്‍കുകയാണെന്ന് ഫേസ്ബുക്ക് സ്ഥിരീകരിച്ചതായി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സിയാറ്റില്‍ ഏരിയയിലെ മറ്റ് ഓഫീസ് കെട്ടിടങ്ങള്‍ക്കായുള്ള പാട്ടവും അവലോകനം ചെയ്യുകയാണെന്ന് കമ്പനി വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദൂര ജോലികൾ കാരണം ഒഴിവില്ലാത്ത ഓഫീസുകൾ പോലും പലപ്പോഴും പകുതി ശൂന്യമാണെന്ന് സിയാറ്റിൽ ടൈംസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക