മലപ്പുറം ആലിപ്പറമ്പ് പഞ്ചായത്തിലാണ് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരന് മർദനമേറ്റത്. സ്ഥലം ഉടമയിൽ നിന്ന് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ ഇയാളെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.
‘സ്വപനം സഫലമായ നിമിഷം, ഈ സ്നേഹത്തിനു നന്ദി’; ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി പങ്കിട്ട് അമൃത സുരേഷ്
പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ തന്റെ പറമ്പിലെ പേരക്ക മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് 12 വയസുകാരനെ തൂത വാഴേങ്കട സ്വദേശിയായ കുനിയൻകാട്ടിൽ അഷറഫ് മർദിച്ചത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കണങ്കാലിൽ വേദന അവശേഷിക്കുന്നു, ഇതാണ് കാരണം, 3 ശക്തമായ വീട്ടുവൈദ്യങ്ങൾ ഇത് ഇല്ലാതാക്കും
അഷറഫ് ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും 12കാരൻ പരാതിയിൽ പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക