റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് സംഗീത രംഗത്ത് തന്റേതായി ഇടം കണ്ടെത്തിയ ഗായികയാണ് അമൃത സുരേഷ്. ജീവിതത്തിലെ ഉയർച്ച താഴ്ചകളെയെല്ലാം ഒരുപോലെ നേരിട്ടുകൊണ്ട് തന്റെ ജീവിതത്തെ അടിപൊളിയായി മുന്നോട്ട് കൊണ്ടുപോകുന്ന അമൃത സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
സഹോദരി അഭിരാമിക്കൊപ്പം ചേർന്ന് മ്യൂസിക് ബാൻഡും അമൃത നടത്തുന്നുണ്ട്. ഇപ്പോൾ സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം സന്തോഷമായി കഴിയുകയാണ് അമൃത. മകൾ പാപ്പുവിനൊപ്പമുള്ള നിമിഷങ്ങളും അമൃത പങ്കുവയ്ക്കാറുണ്ട്.
എത്ര ശ്രമിച്ചിട്ടും ആസനവും ധ്യാനവും ശരിയായി അനുഭവപ്പെടുന്നില്ലേ? ഇതുപോലെ പരിശീലിക്കുക
ഇപ്പോഴിതാ ജീവിതത്തിലുണ്ടായ മറ്റൊരു സന്തോഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് അമൃത. ദുബായ് ഗോൾഡൻ വിസ തനിക്ക് ലഭിച്ച വിവരമാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ഇത് സ്വപ്ന സാക്ഷാത്കരിച്ച നിമിഷമാണെന്നും ഈ സ്നേഹത്തിന് നന്ദിയുണ്ടെന്നും അമൃത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക