ശരീരത്തിന് പ്രതിരോധ ശേഷി നല്കാന് സാധിയ്ക്കുന്ന മികച്ചൊരു ഭക്ഷണ വസ്തുവാണ് മുസംബി. വിറ്റാമിൻ സി യും മറ്റ് ആന്റിഓക്സിഡന്റുകളും പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണ്. ശരീരത്തിൽ ജലദോഷം, പനി എന്നിവ അകറ്റി നിർത്താൻ ഇത് സഹായിക്കുന്നു. രക്തചംക്രമണം ഉത്തേജിപ്പിക്കുകയും അങ്ങനെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യാൻ ഇത് സഹായിക്കും.
മുസംബിയില്‍ കൊഴുപ്പും കലോറിയും കുറവാണ് .ഇത് ഇത് കഴിയ്ക്കുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാനും കഴിയും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാലും ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകമാണ് ഇതിലെ ഗുണങ്ങൾ. ധാരാളം ജലാംശം ഉള്ളതിനാല്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായ തോന്നലുണ്ടാക്കാന്‍ മുസംബിയ്ക്ക് കഴിയും. അതേ സമയം ക്ഷീണം കുറയ്ക്കാനും ഊര്‍ജം നല്‍കാനും സാധിയ്ക്കും.
വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നു കൂടിയാണ് മുസംബിയെന്നത്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെ സ്രവണത്തെ ഉത്തേജിപ്പിക്കാൻ കഴിവുണ്ട്. കൂടാതെ ദഹനത്തെ മെച്ചപ്പെടുത്താൻ കഴിയുന്ന ഫ്ലേവനോയിഡുകൾ എന്ന സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെ സ്രവണത്തെ ഉത്തേജിപ്പിക്കാൻ കഴിവുണ്ട്. കൂടാതെ ദഹനത്തെ മെച്ചപ്പെടുത്താൻ കഴിയുന്ന ഫ്ലേവനോയിഡുകൾ എന്ന സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക