അധോലോക നായകൻ ദാവൂദ് ഇബ്രാഹിം രണ്ടാമതും വിവാഹം കഴിച്ചു, ഇത്തവണ ഒരു പാകിസ്ഥാൻ യുവതിയാണ് വധു. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ 2022 സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) മുമ്പാകെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഹസീന പാർക്കറിന്റെ മകൻ അലി ഷായുടെ മൊഴി പ്രകാരം അധോലോക നായകൻ തന്റെ ആദ്യ ഭാര്യയെ ഇതുവരെ വിവാഹമോചനം ചെയ്തിട്ടില്ല.
ദാവൂദ് ഇബ്രാഹിമിന്റെ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക