ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കൽ മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. തുടർന്ന് ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്നെ അടയാളപ്പെടുത്തുവാൻ താരത്തിന് കഴിഞ്ഞു. റിമയ്ക്ക് വേണ്ടി മാത്രമായി ചിത്രങ്ങൾ ഒരുങ്ങി. അഭിനയ പ്രാധാന്യവും കഥാമൂല്യവുമുള്ള ചിത്രങ്ങൾ റീമയെ തേടിയെത്തി.
‘അനുരാഗ മധുചഷകം’ ആഷിക്ക് അബുവിന്റെ നീലവെളിച്ചത്തിലെ ഗാനം പുറത്തുവിട്ടു
സംവിധായകൻ ആഷിക് അബുവിനെ വിവാഹം ചെയ്ത റിമ അതിനു ശേഷം മാമാങ്കം എന്ന പേരിൽ നൃത്ത വിദ്യാലയവും തുടങ്ങി. സിനിമകളിൽ മാത്രമല്ല, ജീവിതത്തിലും തീർത്തും മികച്ച നിലപാടുള്ള വ്യക്തിയാണ് റിമ. തന്റെ അഭിപ്രായങ്ങൾ ആർക്കും മുന്നിലും സധൈര്യം പറയുവാനും മടി കൂടാതെ മുൻ നിരയിലേക്ക് കയറി വരുവാനും റിമ എന്നും ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നീലവെളിച്ചം എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് താരം.
അവതാർ 2 ഇതുവരെ നേടിയത് 15,538 കോടി; ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകളില്‍ നിന്നും നേട്ടം
റിമയുടെ ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നീലവെളിച്ചം എന്ന ചിത്രത്തിലെ ഗാനവും റിമയ്ക്ക് ആശംസകൾ പറഞ്ഞു കൊണ്ട് സിനിമ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക