പട്ന: മുസഫർപുർ ജില്ലയിലെ മുഷാഹരിയിൽ രണ്ടു മദ്യ കള്ളക്കടത്തുകാരെ പിന്തുടർന്നു പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥനെ നദിയിൽ മുക്കിക്കൊന്നു. ദീപക് കുമാറിനെയാണ് (23) മൽപിടിത്തത്തിനിടെ നദിയിൽ മുക്കിക്കൊലപ്പെടുത്തിയത്. കൊല നടത്തിയ രണ്ടു പേർ ഒളിവിലാണ്.
ദീപക് കുമാറിനൊപ്പം റെയ്ഡിനു പോയ രണ്ടു പൊലീസുകാർ ഓടിയെത്തുന്നതിനു മുൻപു തന്നെ ഇരുവരും ചേർന്ന് കൊല നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക