കണ്ണൂർ: പയ്യന്നൂരിൽ ജുജു ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ പുതിയ ഷോറൂം ഉദ്ഘാടന ചടങ്ങിനെത്തിയ നടൻ ടോവിനോ തോമസിനെ കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. പയ്യന്നൂർ ടൗണിൽ ജനം തടിച്ചു കൂടിയത് മണിക്കൂറുകളോളം നീണ്ടുനിന്ന ഗതാഗത കുരുക്കിന് കാരണമായി.
നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടം യാത്രക്കാർക്കും രോഗികൾക്കും ദുരിതമായി. ആംബുലൻസിനെപോലും കടത്തിവിടാൻ റോഡിൽ നിറഞ്ഞുനിന്നവർ തയ്യാറാവാത്തത് വലിയ ഭീതി ആണുണ്ടാക്കിയത്. ഇതേ തുടർന്ന് യാത്രക്കാരും ജനക്കൂട്ടവും തമ്മിൽ വാക്കേറ്റമുണ്ടായി.
ഉദ്ഘാടനത്തോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ഒരു ലക്ഷം രൂപ സമ്മാനമായി നൽകുന്നതും ഇവിടേക്ക് ജനങ്ങളെ ആകർഷിച്ചു. അതോടൊപ്പം ഇഷ്ടതാരത്തെ കാണാനും ജനക്കൂട്ടം ഇവിടെ ഒഴുകിയെത്തി. മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം തടസ്സപ്പെട്ടത്.
ജനക്കൂട്ടം നിയന്ത്രിക്കുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്നും വൻ വീഴ്ചയാണ് സംഭവിച്ചത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക