സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിലെ എക്സൈസ് ചെക്പോസ്റ്റില്‍ വന്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിയ 519.80 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ചെക് പോസ്റ്റ് വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ കോഴിക്കോട് കോട്ടൂളി കുതരിവട്ടം ശ്രുതിയില്‍ ആതിഥ്യ വിനയ് ജാഥവ് (19) എന്നയാള്‍ കസ്റ്റഡിയില്‍.
ചെക്പോസ്റ്റ് എക്സൈസ് സംഘവും എക്സൈസ് ഇന്റലിജന്‍സ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്.
പിടിച്ചെടുത്ത സ്വര്‍ണ്ണവും കസ്റ്റഡിയിലായ യുവാവിനെയും തുടര്‍നടപടികള്‍ക്കായി ജി എസ് ടി എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക