ബാലതാരമായി വന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ വേറിട്ട കഥാപാത്രങ്ങൾ ചെയ്ത നടിയാണ് നസ്രിയ. പളുങ്ക് എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലെത്തിയ താരം പിന്നീട് റിയാലിറ്റി ഷോകളിൽ അവതാരകയായും എത്തി. പിന്നീട് നായികാ വേഷങ്ങളിൽ സിനിമാ പ്രേമികളുടെ മനം കവർന്നു നസ്രിയ.
സ്റ്റൈലിഷ് ലുക്കിൽ നടി ദുർഗാ കൃഷ്ണ; ഏത് ലുക്കിലും പൊളിയെന്ന് ആരാധകർ
മലയാളി പ്രേക്ഷകർക്കിടയിൽ കുഞ്ഞു താരമാണ് ഇപ്പോഴും നസ്രിയ. തന്റെ വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഫഹദിനെ വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്ന് മാറി നിൽക്കുമെന്ന് കരുതിയ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ നസ്രിയ ബിഗ്സ്ക്രീനിൽ തിരികെ എത്തി.
ആമസോണിൽ നിന്ന് ഇനിയും തൊഴിലാളികൾ കൊഴിഞ്ഞുപോകും; കൂട്ടപിരിച്ചു വിടൽ തുടരുന്നു
പിന്നീട് ഫഹദിനൊപ്പം തന്നെ ട്രാൻസ് എന്ന ചിത്രത്തിൽ വേഷമിട്ടു. വിവാഹത്തിന് ശേഷമാണ് തെലുങ്ക് സിനിമയിലേക്ക് നസ്രിയ ചുവടു വച്ചത്. നാനി നായകനായെത്തിയ ചിത്രം മൊഴി മാറ്റി മലയാളത്തിലും എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഉമ്മയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് നസ്രിയ. ഉമ്മയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക