ആമസോണിൽ നിന്ന് ജീവനക്കാർക്ക് ഇനിയും ജോലി നഷ്ടമാകും. കൂട്ടപിരിച്ചു വിടലാണ് കമ്പനിയിൽ നടക്കുന്നത്. 2300 ജീവനക്കാരെ കൂടി ബാധിക്കുമെന്നാണ് സൂചനകൾ. മുൻപ് 18000 പേർക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും നടപടി സ്വീകരിക്കുവാൻ ഒരുങ്ങുന്നത്.
ഓപ്പോ ഫൈൻഡ് എൻ 2 ഫ്ലിപ്പ് സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിലെത്തും
യു.എസിലെ തൊഴിൽ നിയമം അനുസരിച്ച് കൂട്ടപ്പിരിച്ചുവിടലിന് 60 ദിവസം മുൻപ് തന്നെ പിരിച്ചുവിടൽ ബാധിക്കുന്ന ജീവനക്കാരെ ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കണം. യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് നിലവിലെ പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്.
ഫുട്ബോൾ സൂപ്പർ താരങ്ങൾക്ക് കൈ കൊടുത്ത് അമിതാഭ് ബച്ചൻ; വീഡിയോ വൈറൽ
മാർച്ച് മുതലായിരിക്കും വീണ്ടും പിരിച്ചുവിടൽ ആരംഭിക്കുക. ഇതിൽ ഇന്ത്യക്കാരും ഉണ്ടാകും. കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ ബാധിക്കും എന്നാണ് വിവരം. പിരിച്ചുവിടുന്നവർക്ക് പണവും, ആരോഗ്യ ഇൻഷുറൻസ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉൾപ്പടെയുള്ളവ കമ്പനി ചെയ്ത് കൊടുക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക