തൃശൂർ : കുന്നിക്കുരു കഴിച്ച് മരിച്ച പാവറട്ടി സ്വദേശി ആശയെ അവസാനമായി ഒരു നോക്ക് കാണാൻ മക്കളെത്തി. മക്കളെ അച്ഛന്റെ വീട്ടുകാർ വിട്ടുനൽകാത്തതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾ നീളുകയായിരുന്നു.
മക്കളെത്തിയതോടെ മൂത്ത മകൻ സഞ്ജയ് സംസ്കാര ചടങ്ങുകൾ നടത്തും. ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആൺമക്കളെയും പാവറട്ടിയിലെത്തിക്കുകയായിരുന്നു.
ഭർതൃ വീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുടർന്ന്, മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശയുടെ മൃതദേഹം സംസ്കരിക്കാൻ കഴിഞ്ഞിരുന്നില്ല. നാട്ടികയിലെ ഭർതൃ വീട്ടിൽ വെച്ചാണ് ആശ കുന്നിക്കുരു കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക