കേരളത്തെ തേടി വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി. ഇന്നിതാ മൂന്ന് കപ്പലുകൾ ഒരുമിച്ച് കൊച്ചിയിലെത്തിയിരിക്കുകയാണ്. വിവരം പങ്കുവച്ചിരിക്കുന്നത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ്.
കപ്പലുകളെത്തിത്തുടങ്ങി
ലോകസഞ്ചാരികള്‍ കേരളത്തിലേക്ക്..
സിനിമ എടുക്കുന്നത് പ്രേക്ഷകർക്കും പണത്തിനും വേണ്ടി: എസ്എസ് രാജമൗലി
2022 നവംബര്‍ മാസം യൂറോപ്പ 2 എന്ന ആഡംബര കപ്പലില്‍ മുന്നൂറോളം വിദേശസഞ്ചാരികള്‍ കൊച്ചിയിലിറങ്ങിയപ്പോള്‍ ഈ ക്രൂയിസ് സീസണില്‍ ഇനിയും ഇരുപതോളം കപ്പലുകള്‍ ഇതുപോലെ കേരളത്തെ തേടിയെത്തുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ മൂന്ന് കപ്പുലുകള്‍ ഒരുമിച്ച് കൊച്ചിയിലെത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ് പങ്കുവെക്കുവാനുള്ളത്.
ബ്രസീല്‍ ഫുട്ബോള്‍ താരം ഡാനി ആല്‍വസിനെതിരെ ലൈംഗികാതിക്രമ പരാതി
ഈ ക്രൂയിസ് സീസണില്‍ വന്‍തോതില്‍ സഞ്ചാരികള്‍ കേരളത്തെ തേടിയെത്തുന്നത് വിദേശ വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കാനായി എന്നതിന്റെ ഉദാഹരണമാണ്. ആഗോളപ്രസിദ്ധ മാധ്യമം ന്യൂയോര്‍ക്ക് ടൈംസ് ലോകത്ത് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 52 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തത് സമീപദിവസങ്ങളിലാണ്.
സിമ്പിൾ ആൻഡ് ഹമ്പിൾ ആയി ഐശ്വര്യ ലക്ഷ്മി; ‘ഈ സ്ഥലം ഒരുപാടു ഓർമകൾ തരുന്നതെന്ന് താരം
ടൂറിസം കേരളത്തിന്റെ ഭാവിയാണ്.
ടൂറിസത്തിന്റെ കുതിപ്പിനുവേണ്ടി നമുക്ക് കൈകോര്‍ക്കാം.. – മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക