ഗായകനായും നടനായും സംവിധായകനായും നിർമാതാവായുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസന്റെ മകൻ എന്ന ലേബൽ ഇല്ലാതെ തന്നെയാണ് വിനീത് തന്റെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. കയ്യൊപ്പു ചാർത്തിയ മേഖലകളിലെല്ലാം വിജയം നേടാൻ സാധിച്ചെന്നത് മറ്റൊരു കാര്യം.
സിമ്പിൾ ആൻഡ് ഹമ്പിൾ ആയി ഐശ്വര്യ ലക്ഷ്മി; ‘ഈ സ്ഥലം ഒരുപാടു ഓർമകൾ തരുന്നതെന്ന് താരം
വിനീതിന്റെ അടുത്തിടെ ഇറങ്ങിയ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമക്ക് മികച്ച പ്രതികരണമാണ് നേടുവാൻ സാധിച്ചത്. അതേസമയം തങ്കം എന്ന പുതിയ ചിത്രം പ്രദർശനത്തിനെത്തുകയാണ്.
സിനിമ എടുക്കുന്നത് പ്രേക്ഷകർക്കും പണത്തിനും വേണ്ടി: എസ്എസ് രാജമൗലി
വിനീതിന്റെ പാട്ടു കേൾക്കുവാനും സിനിമ കാണുവാനും പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞുങ്ങൾക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. കുട്ടികളുമായുള്ള ഫോട്ടോക്ക് നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക