ദാവോസ്: രാഹുൽ ഗാന്ധിയെ അമേഠി മണ്ഡലത്തിൽ താൻ തോൽപ്പിച്ചുവെന്നത് കോൺഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ ദേശീയമാധ്യമത്തോടു പ്രതികരിക്കുകയായിരുന്നു വനിതാ, ശിശുക്ഷേമ, ന്യൂനപക്ഷകാര്യ മന്ത്രിയായ അവർ.
‘‘നേതൃത്വം എന്നതു ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പ്രാപ്തരാകണം. ഞങ്ങൾ മത്സരബുദ്ധിയുള്ളവരാണ് പക്ഷേ, സഹകരണ മനോഭാവവും പുലർത്തുന്നു. ഞാൻ സംസാരിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നതുകൊണ്ടല്ല ഞാൻ സംസാരിക്കുന്നത്. രാഹുൽ ഗാന്ധിയെ ഞാൻ തോൽപ്പിച്ചെന്ന വസ്തുത അവർക്ക് അംഗീകരിക്കാനായിട്ടില്ല’’ – അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക