സോഷ്യൽമീഡിയയിൽ സജീവമായ മലയാളത്തിന്റെ പ്രിയ നടനാണ് ഷമ്മി തിലകൻ. തന്റെ നിലപാടുകൾ മടികൂടാതെ കൃത്യമായി തന്നെ അവതരിപ്പിക്കാറുള്ള ആളാണ് ഷമ്മി. ഒപ്പം തന്നെ ചെറിയ- വലിയ വിശേഷങ്ങളും നടൻ ഷെയർ ചെയ്യാറുണ്ട്. ഇന്നിതാ തന്റെ മകൻ അഭിമന്യുവിന് പിറന്നാൾ ആശംസ അറിച്ച് കൊണ്ട് ഷമ്മി തിലകൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
“അസാമാന്യ യുവാവായി വളർന്ന കൊച്ചുകുട്ടിക്ക് ജന്മദിനാശംസകൾ..! നീ എനിക്ക് അഭിമാനം തരുന്നു..!! എപ്പോഴത്തെയും പോലെ ദയയുള്ള വ്യക്തിയായി നിലനിൽക്കണമെന്നാണ് എന്റെ പ്രാർത്ഥന. ലവ് യു ഡിയർ”, എന്നാണ് ഷമ്മി തിലകൻ മകന്റെ ഫോട്ടോ പങ്കുവച്ച് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് അഭിമന്യുവിന് ആശംസകളുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക