ചെറുചൂടുള്ള വെള്ളവും മൃദുവായ ക്ലെന്‍സറും ഉപയോഗിച്ച് കഴുകി മുഖചര്‍മ്മം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ചെറുചൂടുള്ള വെള്ളം നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ തുറക്കുകയും ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ എണ്ണയും അഴുക്കും നീക്കം ചെയ്യുകയും ചെയ്യും.
ഫേഷ്യല്‍ മസാജ് മുഖത്തെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ഇത് പുതിയ രോമ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. മുഖത്തെ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രകൃതിദത്തമായ പ്രതിവിധിയാണ് നെല്ലിക്ക ഓയില്‍. നെല്ലിക്ക ഓയില്‍ ഉപയോഗിച്ച് ചര്‍മ്മം മസാജ് ചെയ്ത് 15-20 മിനിറ്റ് സൂക്ഷിക്കുക.
താടി വേഗത്തില്‍ വളരാന്‍, മോയ്സ്ചറൈസ് ചെയ്യുക, എക്സ്ഫോളിയേറ്റ് ചെയ്യുക. സ്ക്രബ് അല്ലെങ്കില്‍ എക്സ്ഫോളിയന്റ് ഉപയോഗിച്ച് ആഴ്ചയിലൊരിക്കല്‍ നിങ്ങളുടെ ചര്‍മ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യണം. ഇത് ചര്‍മ്മത്തിലെ എല്ലാ മൃതകോശങ്ങളെയും നീക്കം ചെയ്യാനും പുതിയ താടിരോമങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക