ന്യൂ ഡൽഹി: ഇ-കൊമേഴ്സ് ഭീമൻ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സേവനമായ ‘ആമസോൺ എയർ’ ആരംഭിച്ചു. ആമസോണിന്റെ പ്രധാന വിപണികളിലൊന്നായ വിദ്യയിൽ ഡെലിവറി വിപുലീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് കാർഗോ ഫ്ലീറ്റ് ‘ആമസോൺ എയർ’ ഇന്ത്യയിൽ അവതരിപ്പിച്ചത്. യുഎസിനും യൂറോപ്പിനും ശേഷം ആമസോണിൽ നിന്ന് ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.
ബെംഗളൂരു ആസ്ഥാനമായുള്ള ചരക്ക് കാരിയറായ ക്വിക്ജെറ്റ് കാർഗോ എയർലൈൻ പ്രൈവറ്റ് ലിമിറ്റഡും ആയാണ് ആമസോൺ കൈകോർത്തത്. ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ചരക്ക് കയറ്റുമതി ചെയ്യാൻ ബോയിംഗ് 737-800 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് ആമസോൺ അറിയിച്ചു.
നിലവിൽ രണ്ട് വിമാനങ്ങളാണ് കമ്പനി പ്രവർത്തിപ്പിക്കുന്നതെന്നും ഓരോന്നിനും 20,000 യൂണിറ്റ് കയറ്റുമതി ചെയ്യാൻ കഴിയുമെന്നും കമ്പനിയിലെ ഉപഭോക്തൃ സേവന വിഭാഗം വൈസ് പ്രസിഡന്റ് അഖിൽ സക്സേന പറഞ്ഞു.
അതേസമയം, ആമസോൺ ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡായി മാറി. ഈ വർഷം ബ്രാൻഡിന്റെ മൂല്യം 350.3 ബില്യൺ ഡോളറിൽ നിന്ന് 299.3 ബില്യൺ ഡോളറായി ഇടിഞ്ഞിട്ടും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡായി ആമസോൺ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക