ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ലോക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവായ എസ്. ജോര്‍ജ്. വെറും തറയില്‍ ചിത്രത്തിലെ സുന്ദരം എന്ന കഥാപാത്രത്തിന്റെ വേഷത്തില്‍ കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘നൻപകൽ നേരത്ത് മയക്കം’ എന്നാണ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്. ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക