‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’.
നിസാമുദ്ദീൻ നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിസ് ദിവാകറിന്റേതാണ് ചിത്രത്തിന്റെ കഥ. ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി എസ് ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി.
രാഹുൽ രാജ് തോട്ടത്തിൽ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ പ്രമോദ് ദേവനന്ദ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക