ഒരു പാനിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി നിലക്കടല വറുത്തെടുക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. കോൺഫ്ളക്സ് ഇതേ രീതിയിൽ വറുത്ത് കോരി വെക്കുക.
ഇനി കറിവേപ്പിലയും എണ്ണയിൽ വറുത്ത് മാറ്റി വെക്കുക.
വറുത്ത് മാറ്റി വെച്ചവയെല്ലാം ഒരു ബൗളിൽ എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിൽ ഉപ്പ് ചേർക്കുക. ഇനി ഇതിലേയ്ക്ക് മുളക്പൊടി, മഞ്ഞൾപൊടി എന്നിവയും ആവശ്യത്തിന് വിതറുക. ഇത് നന്നായി യോജിപ്പിച്ചെടുക്കാം. കോൺഫ്ളക്സ് മിക്സ്ചർ തയ്യാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക