കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള ഐഎസ്എൽ പോരാട്ടത്തിന് മുന്നോടിയായി കലൂർ സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചത്തെ മത്സരം കാണാനെത്തുന്നവർക്ക് പാർക്കിങ് ഉണ്ടാകില്ലെന്ന് ക്ലബ് അറിയിച്ചു. ഈ സാഹചര്യത്തിൽ, കാഴ്ചക്കാർ പബ്ലിക്ക് ട്രാൻസ്പോർട്ടുകൾ കൂടുതലായി ഉപയോഗിക്കണം.
മത്സര ദിവസം സ്റ്റേഡിയത്തെ ബന്ധിപ്പിക്കുന്ന റോഡുകളിൽ വാഹനങ്ങൾ അനുവദിക്കില്ല. രാത്രി 10.30 വരെയാണ് ഗതാഗത നിയന്ത്രണം. ഉച്ചകഴിഞ്ഞ് 3 മണി മുതൽ 7 മണി വരെയാണ് കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുക. അതേസമയം, മത്സരത്തിന്റെ ദിവസം ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ എട്ടാം മത്സരത്തിനുള്ള ടിക്കറ്റ് വാങ്ങാൻ അവസരം ലഭിക്കും. ടിക്കറ്റുകൾ ഓൺലൈനായും സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക