മലയാളി പ്രേക്ഷകർക്കെന്നല്ല ആർക്കും റിമി ടോമിയോട് ഒരിഷ്ടം കൂടുതലുണ്ട്. ചിലപ്പോഴൊക്കെ റിമി അവരുടെ വീട്ടിലെ കുട്ടിയാണ്. മുൻപൊക്കെ പല വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് റിമി ടോമി. പക്ഷെ ഇന്ന് വേദികളിലാകെ ഓളമുണ്ടാക്കാൻ റിമി കഴിഞ്ഞേ ആരും ഉള്ളു എന്നതാണ് യാഥാർഥ്യം.
അതിസുന്ദരിയായി മാളവിക മേനോൻ, കിടിലൻ ലുക്കെന്ന് പ്രേക്ഷകർ
റിമി ടോമിയും കലാഭവൻ മണിയും മുൻപ് തന്നെ അങ്ങനെയാണ്. പാട്ടും ഡാൻസുമൊക്കെയായി വേദിയെയും സദസ്സിനെയും ആവേശത്തിലാറാടിക്കും. അതൊരു പ്രത്യേക കഴിവാണ്. ഇന്ന് റിമി ടിവി ഷോകളിലും വേദികളിലും നിറഞ്ഞു നിൽക്കുന്ന താരം തന്നെയാണ്. മിനിസ്ക്രീനിൽ കുടുംബസ്വദകർക്ക് പോലും ഇന്ന് പ്രിയങ്കരിയാണ് റിമി ടോമി.
റിമി ടോമിയുടെ പാട്ടുകൾ മാത്രമല്ല, അതിനൊപ്പമുള്ള ചുവടുകളും കുറുമ്പ് നിറഞ്ഞ സംസാരവും എല്ലാം പ്രേക്ഷകർ ആസ്വദിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് റിമി. സ്വന്തമായി യു ട്യൂബ് ചാനലും ഇപ്പോൾ താരം തുടങ്ങിയിട്ടുണ്ട്. സഹോദരന്റെയും സഹോദരിയുടെയും മക്കളാണ് ഇപ്പോൾ റിമിയുടെ ഉറ്റ സുഹൃത്തുക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക