മുഖക്കുരുവിനെതിരെ പോരാടാൻ നിരവധി ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുണ്ട്. നമ്മുടെ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു പ്രശ്നം ഒരു പരിധി വരെ തടയാം.
മധുരക്കിഴങ്ങ് കഴിച്ച് മുഖക്കുരു മാറ്റാം എന്ന് അറിയാമോ
റെറ്റിനോൾ എന്ന വിറ്റാമിൻ എ ഡെറിവേറ്റീവ് മുഖക്കുരു ചികിത്സിക്കുന്നതിനും ചുളിവുകൾ തടയുന്നതിനും മികച്ചതാണ്. മുഖക്കുരു ഇല്ലാതാക്കുമെന്ന് അവകാശപ്പെടുന്ന എണ്ണമറ്റ റെറ്റിനോൾ ക്രീമുകളും സെറമുകളും വിപണിയിലുണ്ട്.
മധുരക്കിഴങ്ങിന്റെ ആഴമേറിയതും അതിശയകരവുമായ ഓറഞ്ച് നിറത്തിന് കാരണമായ ഘടകങ്ങളിലൊന്ന് ബീറ്റാ കരോട്ടിൻ ആണ്. ഇത് വിറ്റാമിൻ എ ആയി മാറുന്നു. ശരീരം മധുരക്കിഴങ്ങിൽ നിന്ന് ബീറ്റാ കരോട്ടിനെ വിറ്റാമിൻ എ ആക്കി മാറ്റും. ഈ വിറ്റാമിന് ചർമ്മത്തെ സംരക്ഷിക്കുന്ന ഗുണങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക