കസ്റ്റഡിയിലുണ്ടായിരുന്ന വാഹനം കടത്തിയ സംഭവത്തിൽ രണ്ടു പേരെ കൂടി പോലീസ് പിടികൂടി. വളാഞ്ചേരിയിൽ അനധികൃത മണൽക്കടത്ത് കേസിൽ പൊലീസ് പിടികൂടി കസ്റ്റഡിയിൽ സൂക്ഷിച്ച വാഹനമാണ് കടത്തുവാൻ ശ്രമിച്ചത്. അറസ്റ്റിലായത് പതിനേഴുകാരൻ ഉൾപ്പെടെയാണ്.
താരന് ഇല്ലാതാക്കാന്‍ ബേക്കിംഗ് സോഡ! ഇത്തരത്തിൽ ഉപയോഗിച്ച് നോക്കാം
ഒന്നാംപ്രതി കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് സ്വദേശി വെട്ടൻ മുസ്താഖ് റഹ്മാൻ (25), രണ്ടാം പ്രതിയായ 17കാരൻ എന്നിവരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി കാടാമ്പുഴ തൂവപ്പാറ സ്വദേശി വാണിയംതൊടി മുഹമ്മദ് സലീമിനെ (24) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരാൾകൂടി പിടിയിലാകുവാനുണ്ട്.
മഞ്ഞുകാലത്ത് വിണ്ടുകീറിയ കാൽ മൃദുവാക്കാൻ ഈ 2 പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കൂ
അനധികൃത മണൽക്കടത്ത് നടത്തിയതിന് ജനുവരി ആറിന് വളാഞ്ചേരി പൊലീസ് പിടികൂടി വട്ടപ്പാറ പഴയ സർക്കിൾ ഇൻസ്പെക്ടർ ഓഫിസ് വളപ്പിൽ സൂക്ഷിച്ച ലോറിയാണ് ജനുവരി 14ന് പ്രതികൾ മോഷ്ടിച്ചത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് രണ്ടുപേർകൂടി കോട്ടക്കലിൽ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക