മലപ്പുറം ജില്ലയിൽ അടുത്ത മാസം മുതൽ പുഴുക്കലരി നൽകില്ല. റേഷൻ കടകളിൽ ഇനി മുതൽ സമ്പുഷ്ട അരി തന്നെ നൽകാൻ തീരുമാനമായി. പെരിന്തൽമണ്ണ, ഏറനാട്, നിലമ്പൂർ താലൂക്കുകളിലെ റേഷൻ കടകളിലായിരിക്കും ഫെബ്രുവരിയില്‍ അരി ലഭിക്കുക. ഫോർട്ടിഫൈഡ് റൈസ് അടുത്തമാസം വിതരണത്തിനെത്തും.
പുഴുക്കലരിയുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കാൻ കൂടി ഉദ്ദേശിച്ചാണ് ഏപ്രിൽ മുതൽ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതി ഫെബ്രുവരി മാസം തന്നെ നടപ്പിലാക്കുന്നത്. ആവശ്യമായ കരുതൽ അരി ഇതിനകം അങ്ങാടിപ്പുറം എഫ്.സി.ഐ ഗോഡൗണിൽ സംഭരിച്ചിട്ടുണ്ട്.
താരന് ഇല്ലാതാക്കാന്‍ ബേക്കിംഗ് സോഡ! ഇത്തരത്തിൽ ഉപയോഗിച്ച് നോക്കാം
അയേൺ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 തുടങ്ങിയവ നിശ്ചിത അനുപാതത്തിൽ ഉൾപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ അരി തെലുങ്കാനയിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമാണ് അങ്ങാടിപ്പുറം എഫ്.സി.ഐയിലേക്ക് എത്തിക്കുന്നത്. നിലവിൽ സ്കൂളുകളിലേക്കും, അംഗനവാടികളിലേക്കും ഉച്ചഭക്ഷണത്തിന് സമ്പുഷ്ട അരിയാണ് നൽകുന്നത്. പോഷകാഹാരക്കുറവു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നൽകുന്നത്.
തടി ഇനി എളുപ്പത്തിൽ കുറയ്ക്കാം; ഇതാ ചില വഴികൾ
ജില്ലയിലെ മറ്റു ഭാഗങ്ങളിൽ ഏപ്രിൽ മുതൽ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക