ശൈത്യകാലത്ത് ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒരു മികച്ച ഉത്പന്നമാണ് തേൻ. ചർമ്മത്തിന് ജലാംശം നൽകുന്നത് മുതൽ ഗുരുതരമായ അണുബാധകൾ തടയുന്നത് വരെ വിവിധ ഗുണങ്ങൾ ഉള്ളതാണ് തേൻ. തേനിലെ സ്വാഭാവിക ആന്റി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു ഉണ്ടാകുന്നത് തടയുന്നതിനും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു. ജലാംശം വർധിപ്പിക്കുന്നതിനൊപ്പം തേൻ, ചർമ്മം മൃദുവും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ തേൻ ഒരു മികച്ച ഉത്പന്നമാണ്.
പാലും തേനും: രണ്ടോ മൂന്നോ ടേബിൾസ്പൂൺ അസംസ്കൃത പാലും തുല്യ അളവിൽ അസംസ്കൃത തേനും എടുക്കുക. ഇത് മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി വിരലുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. 15-20 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുക്കകളയാം. മികച്ച ഫലം ലഭിക്കുന്നതിനായി ഇത് ദിവസവും ചെയ്യാം.
തൈരും തേനും: അര ടേബിൾസ്പൂൺ അസംസ്കൃത തേൻ ഒരു ടേബിൾസ്പൂൺ തൈരിലേക്ക് ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 10-15 മിനിറ്റിന് ശേഷം കഴുകിക്കളയുക. ഈ ഫേസ് പാക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചെയ്യുക. ഈ പാക്ക് വരണ്ട ചർമ്മുള്ളവർക്ക് മികച്ചതാണ്.
തേനും നാരങ്ങയും: ഒരു ടേബിൾസ്പൂൺ അസംസ്കൃത തേനും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം.
തേൻ, കറ്റാർ വാഴ, കറുവാപ്പട്ട: ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ അസംസ്കൃത തേൻ, ഒരു ടേബിൾസ്പൂൺ കറ്റാർ വാഴ, കാൽ ടേബിൾസ്പൂൺ കറുവപ്പട്ട എന്നിവ മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 5-10 മിനിറ്റ് വിശ്രമിക്കാൻ അനുവദിക്കുക. 10 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം. ഇത് ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക