യുഎഇയിൽ പെട്രോൾ-ഡീസൽ വില ഇന്ന് മുതൽ വർധിക്കും. അതിനാൽ തന്നെ കഴിഞ്ഞ ദിവസം ഇന്ധനം വാങ്ങുവാനുള്ള നെട്ടോട്ടത്തിലായിരുന്നു ജനങ്ങൾ. 2015 ഓഗസ്റ്റിലാണ് ഇന്ധന വില നിർണയിക്കുന്നതിൽ പുതിയ നിർദേശങ്ങൾ യുഎഇ കൊണ്ടുവരുന്നത്.
ഉള്ള് കുറഞ്ഞ തലമുടിയാണോ പ്രശ്നം? പരീക്ഷിക്കാം ഈ കിടിലൻ വഴികള്‍…
ഇവിടെ ഇന്ധന വില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയ്ക്ക് അനുസരിച്ചായിരിക്കും. കഴിഞ്ഞ രണ്ടു മാസത്തോളമായി പെട്രോൾ വില കുറവായിരുന്നു. ഇന്ന് മുതൽ പെട്രോൾ ലിറ്ററിന് 27 ഫിൽസ് വരെ വർധിക്കും. ഡീസലിനാകട്ടെ ഒൻപത് ഫിൽസും വർധിക്കും.
ചര്‍മ്മം വെട്ടിത്തിളങ്ങാൻ മഞ്ഞളും കറ്റാര്‍വാഴയും
പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നതിനായി ഊർജ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കമ്മിറ്റിയും രാജ്യത്തുണ്ട്. എല്ലാ മാസവും ഇന്ധനത്തിന്റെ പുതിയ നിരക്കുകൾ ഈ കമ്മിറ്റി പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക