പൊടി വറുക്കുമ്പോള്‍ പലപ്പോഴും കരിയാതിരിക്കുന്നതിന് വേണ്ടി നമുക്ക് അല്പം ശ്രദ്ധിക്കേണ്ടതാണ്. അഥിന് വേണ്ടി എണ്ണയില്‍ മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വറുക്കുമ്പോള്‍ അല്പം വെള്ളം കൂടി ചേര്‍ത്ത് വറുക്കാന്‍ ശ്രമിക്കുക.
ഇടിയപ്പം സോഫ്റ്റ് ആവുന്നതിന് വേണ്ടി സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. ഇടിയപ്പത്തിന് മാര്‍ദ്ദവം നല്കാന് അതിന്റെ മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ ചേര്‍ക്കണം. ഇത് ഇടിയപ്പം സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്നുണ്ട്.
റവ ഉപ്പുമാവ് തയ്യാറാക്കുമ്പോള്‍ അല്പം എണ്ണ ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കി നോക്കൂ. ഇത് ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ സഹായിക്കും. .
പ്രതികരിക്കാൻ ഇവിടെ എഴുതുക